ചെറിയ കുഞ്ഞ് പോലും മോഹന്‍ലാല്‍ എന്ന് പറയുമ്പോള്‍ ആ ചരിഞ്ഞ തോള്‍ അനുകരിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍. സിനിമയില്‍ പോലും സംവിധായകര്‍ വന്ന് ചരിഞ്ഞു നടക്കാന്‍ പറയാറുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.അടുത്തിടെ ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.
മോഹന്‍ലാലിന്റെ വാക്കുകള്‍……..
‘ഈ ചരിവ് ഒരു മാനുഫാക്ചറിംഗ് ഡിഫെക്ട് ആണ്. ഈ ചരിവ് എന്റെ അമ്മയ്ക്ക് ഉണ്ട്, അമ്മയുടെ അച്ഛനുണ്ട്, അത് ചില ആളുകളുടെ ശരീര ഘടനയാണ്. ചെറിയ കുഞ്ഞ് പോലും മോഹന്‍ലാല്‍ എന്ന് പറയുമ്പോള്‍ ആ ചരിഞ്ഞ തോള്‍ അനുകരിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നും. എനിക്ക് അതൊരു പ്രശ്‌നമായി തോന്നിയിട്ടില്ല. ഇപ്പോ നേരെ നടക്കാന്‍ സമ്മതിക്കില്ല. സിനിമയില്‍ ആയാലും സംവിധായകന്‍ വന്ന് ഒന്ന് ചരിഞ്ഞു നടക്കാന്‍ പറയും. നേരെ നടന്നാല്‍ ഞാന്‍ വേറെ ആളായി പോകും. നേരെ നടക്കാന്‍ സമ്മതിക്കുന്നില്ല എന്താ ചെയ്യാ…’.
അതേസമയം, സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വം ആണ് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം. ഓണം റിലീസായി തിയേറ്ററില്‍ എത്തിയ ചിത്രം ഹൃദയപൂര്‍വ്വം 50 കോടിയിലധികം നേടി മുന്നേറുകയാണ്. ആദ്യ ദിനം 8.42 കോടി നേടിയ ഹൃദയപൂര്‍വത്തിന് തുടര്‍ന്നുള്ള ദിവസങ്ങളിലും വലിയ നേട്ടമുണ്ടാക്കാനായി. രണ്ടാം ദിനം 7.93 കോടിയും മൂന്നാം ദിവസം 8.66 കോടിയും ഹൃദയപൂര്‍വം നേടി. മോഹന്‍ലാല്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയില്‍ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് പ്രതികരണങ്ങള്‍. തമാശകള്‍ എല്ലാം വര്‍ക്ക് ആയെന്നും ഒരു പക്കാ ഫീല്‍ ഗുഡ് സിനിമയാണ് ഹൃദയപൂര്‍വ്വം എന്നാണ് അഭിപ്രായങ്ങള്‍.
















