കുൽഗാമിലെ ഓപ്പറേഷൻ ഗുഡ്ഡാറിൽ രണ്ടു സൈനികർക്ക് വീരമൃത്യു. സുബേദാർ പെർബത്ത് ഗൗർ, ലാൻസ് നായിക് കെ നരേന്ദർ സിന്ധു എന്നിവരാണ് വീരമൃത്യു വരിച്ചത്. ഏറ്റമുട്ടലിൽ ഇരുവർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇരുവരുടെയും ധൈര്യവും സമർപ്പണവും എന്നെന്നേക്കുമായി പ്രചോദിപ്പിക്കുമെന്ന് സൈന്യം അനുശോചിച്ചു. ഓപ്പറേഷൻ ഗുഡ്ഡാർ തുടരുന്നു എന്നും സൈന്യം വ്യക്തമാക്കി.
ഗുഡ്ഡാർ വനമേഖലയിൽ സൈന്യത്തിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും സിആർപിഎഫിന്റെയും സംയുക്ത ഓപ്പറേഷൻ ആണ് നടക്കുന്നത്. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭീകരർക്കായി സൈന്യം തിരച്ചിൽ ആരംഭിച്ചത്. ഇതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടാവുകയും രണ്ട് സൈന്യകർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തത്. ഓപ്പറേഷനിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവർ ലഷ്കർ ഇ തൊയ്ബയുമായി ബന്ധമുള്ളവരാണെന്നാണ് റിപ്പോർട്ട്.
STORY HIGHLIGHT : Operation Guddar: Two army personnel killed in Kulgam encounter
















