കൊല്ലം കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കടയ്ക്കൽ പുല്ലുപണ സ്വദേശി മിനി (42) ആണ് മരിച്ചത്. നഴ്സിംഗ് പഠനത്തിനായി മകളെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ യാത്ര അയക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
മകളെ ട്രെയിനിൽ കയറ്റിയതിന് ശേഷം മടങ്ങുന്നതിനിടെയാണ് മിനി അപകടത്തിൽപ്പെടുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മിനിയെ ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Woman Killed in Train Accident at Kottarakara
















