വാഴ എന്ന ഒറ്റ ചിത്രം മാത്രം മതി ജോമോനെന്ന പ്രതിഭയുടെ അഭിനയമികവ് മനസിലാകാൻ. ഹാസ്യത്തെ തനതായ ശൈലിയിൽ കൈകാര്യം ചെയ്ത താരം ചിത്രത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
നാളത്തെ സുരാജോ സലിംകുമാറോ ഒക്കെയാണ് ഇന്നത്തെ ജോമോനെന്നാണ് ഉയർന്ന പ്രധാന കമന്റുകൾ. ഇപ്പോഴിതാ വ്യസനസമേതം ബന്ധുമിത്രാദികളെന്ന ചിത്രത്തിൽ ഗംഭീര വേഷമാണ് താരം ചെയ്തു വെച്ചിരിക്കുന്നത്. ജോമോന്റെ ജീവിത വിജയത്തിൽ അഭിമാനം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് അമ്മ. ചെറുപ്പത്തിൽത്തന്നെ കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ ജോമോൻ ഏറ്റെടുത്തിരുന്നെന്നാണ് അമ്മ പറയുന്നു. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ജോമോൻ പറയുന്നു;
ചെറുപ്പത്തിൽത്തന്നെ കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ ജോമോൻ ഏറ്റെടുത്തിരുന്നു. അവന് 20 വയസ്സായപ്പോൾ തൊട്ടേ, വീട്ടിലെ കാര്യങ്ങളെല്ലാം അവൻ നോക്കും. ഗൾഫിൽ പോകാൻ പലരും നിർബന്ധിച്ചിട്ടും അവൻ പോയില്ല. ഈ ജോലി ചെയ്ത് ഞങ്ങൾക്ക് പണം കൊണ്ടുതന്നില്ലെങ്കിൽ അവന് വലിയ വിഷമമായിരുന്നു.
content highlight: Actor Jomon
















