വെറും 5.95 എംഎം കനമുള്ള പോവ സ്ലിം 5 ജി കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ച് ടെക്നോ. 3D കർവ് ഡിസ്പ്ലേയും ഡൈനാമിക് മൂഡ് ലൈറ്റുമൊക്കെയായിട്ട് കാണുന്ന ആരും നോക്കി പോകുന്ന കിടിലം ഡിസൈനിലാണ് ഫോൺ ഒരുക്കിയിരിക്കുന്നത്. വൻ ആരാധക പ്രീതിയാണ് ഫോണിനുള്ളത്.
144Hz റിഫ്രഷ് റേറ്റും 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.78-ഇഞ്ച് 3D കർവ്ഡ് അമേലെഡ് സ്‌ക്രീനാണ് ഫോണിന് നൽകിയിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6400 SoC യാണ് ഫോണിന് കരുത്തു പകരുന്നത്. 50 മെഗാപിക്സൽ പ്രൈമറി ഷൂട്ടറും 2 മെഗാപിക്സൽ സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ ക്യാമറയുമുണ്ട്.
വെറും 5 എംഎം കനമേ ഉള്ളെങ്കിലും 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,160mAh ന്‍റെ വമ്പൻ ബാറ്ററിയാണ് ടെക്നോ ഫോണിന്‍റെ ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്നത്. 25 മിനിറ്റിനുള്ളിൽ ഫോൺ 50 ശതമാനം വരെ ചാർജ് ചെയ്യാനാകും. AI കോൾ അസിസ്റ്റന്റ്, AI റൈറ്റിംഗ്, AI ഇമേജ് എഡിറ്റിംഗ്, പ്രൈവസി ബ്ലറിംഗ്, സർക്കിൾ ടു സെർച്ച് തുടങ്ങി നിരവധി എഐ ഫീച്ചറുകളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പിൻ ക്യാമറ മൊഡ്യൂളിലെ എൽഇഡി ലൈറ്റുകൾ ഉപയോഗിച്ചുള്ള ഡൈനാമിക് മൂഡ് ലൈറ്റ് ഡിസൈൻ ഫോണിന്‍റെ അഴക് വർധിപ്പിക്കുന്നുണ്ട്. നമ്മുടെ മൂഡ് അനുസരിച്ച് ലൈറ്റ് സെറ്റ് ചെയ്യാനാകും. 8 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 19,999 രൂപയാണ് ഇന്ത്യയിൽ വില വരുന്നത്. കൂൾ ബ്ലാക്ക്, സ്കൈ ബ്ലൂ, സ്ലിം വൈറ്റ് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും.
content highlight: Tecno POVA Slim 5G
















