പ്രായഭേദമന്യേ ഹൃദയാഘാതത്തിനുള്ള സാധ്യതകൾ വർധിച്ചു വരികയാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 25 വയസിന് മുകളിലുള്ള യുവാക്കളുടെ ഇടയിലാണ് ഇന്ന് ഹൃദയാഘാതത്തിനുള്ള സാധ്യത വര്ധിച്ചുവരുന്നതെന്ന ഞെട്ടിക്കുന്ന റിപോർട്ടുകൾ പുറത്തു വരികയാണ്.
25 നും 40 ഇടയിലുള്ള ധാരാളം പേരാണ് ഹൃദയാഘാതവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും മൂലം മരണത്തിന് കീഴടങ്ങുന്നത്. എന്നാൽ എന്തുകൊണ്ടാകാം ചെറുപ്പക്കാരിൽ ഹൃദയാഘാതത്തിനുള്ള സാധ്യത വർധിക്കുന്നത് എന്നറിയാമോ ? എന്തൊക്കെയാണ്
ക്ഷീണമാണ് പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്ന്. ക്ഷീണം അനുഭവപ്പെടുന്നത് സാധാരണമായ കാര്യമാണ്. എന്നാല്‍ പതിവായുണ്ടാകുന്ന ക്ഷീണവും ഹൃദയാഘാതവുമായി ബന്ധപ്പെട്ട ക്ഷീണവും തമ്മില്‍ വ്യത്യാസമുണ്ട്. നല്ല രീതിയിൽ വിശ്രമിച്ചതിന് ശേഷവും ക്ഷീണം തുടരുകയോ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്താല്‍ അത് ശരീരത്തിലെ പേശികളിലേക്കും കലകളിലേക്കും രക്തയോട്ടം കുറയുന്നതിന്റെ സൂചനയായിരിക്കാം.
ദഹനക്കേടാണ് മറ്റൊരു ലക്ഷണം. 30 വയസിന് മേലുള്ള പലര്‍ക്കും ദഹനക്കേട്, ഓക്കാനം, അല്ലെങ്കില്‍ വയറിലെ മുകള്‍ വശത്ത് മര്‍ദ്ദം ഈയിടെയായി അനുഭവപ്പെടാറുണ്ടെന്നാണ് റിപോർട്ടുകൾ. ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ആരംഭിക്കുന്നത് ഇത്തരം ആരോഗ്യ പ്രശ്നങ്ങളിലൂടെയാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
content highlight: Heart attack
















