യുഎഇയിൽ പുതുതായി എത്തുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ചിക്കൻപോക്സിനെതിരെ പ്രതിരോധ വാക്സീൻ നൽകണമെന്ന നിർദ്ദേശവുമായി ആരോഗ്യവിദഗ്ധർ. സ്കൂൾ തുറന്നതിനാൽ രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. ആരോഗ്യ ഭീഷണിയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയാണ് ലക്ഷ്യം.
ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി 12 മാസം പ്രായമുള്ള കുട്ടികൾക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നുണ്ട്. വാരിസെല്ല സോസ്റ്റർ വൈറസ് മൂലമുണ്ടാകുന്ന ഈ ചിക്കൻപോക്സ് കേസുകളിൽ പനി, ചൊറിച്ചിൽ, ശരീരത്തിൽ കുമിള പോലെ തടിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ. മറ്റ് ആരോഗ്യ പ്രശ്നമുള്ളവർക്ക് ഈ രോഗം കൂടുതൽ ഗുരുതരമാകുന്നതിനാൽ ആണ് വാക്സീൻ എടുക്കാൻ നിർദേശിക്കുന്നത്.
STORY HIGHLIGHT: chickenpox vaccine recommended for children
















