ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെൻ്റിന് ഇന്ന് തുടക്കം. ടൂര്‍ണമെൻ്റിൻ്റെ 17-ാം പതിപ്പിന് അഫാനിസ്ഥാനും ഹോങ്കോങ്ങും തമ്മിലുള്ള പോരാട്ടത്തോടെയാണ് തുടക്കമാവുന്നത്. അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് ഉദ്ഘാടന മത്സരം.
ആകെ എട്ടു ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രാഥമിക ഘട്ടം. ഗ്രൂപ്പ് എയിൽ ഇന്ത്യ, പാകിസ്ഥാൻ, ഒമാൻ, യുഎഇ എന്നിവരാണ് മത്സരിക്കുന്നത്. ഗ്രൂപ്പ് ബിയിൽ അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഹോങ്കോങ്, ശ്രീലങ്ക എന്നിവരാണുള്ളത്.
ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ടീമും പരസ്‌പരം ഒരു തവണ ഏറ്റുമുട്ടും. ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പർ ഫോര്‍ ഘട്ടത്തിലേക്ക് മുന്നേറും. ഇതില്‍ നിന്നുള്ള ആദ്യ രണ്ട് സ്ഥാനക്കാരാണ് കലാശപ്പോരിന് ഇറങ്ങുക. സെപ്‌റ്റംബര്‍ 28-ന് ദുബായിലാണ് ഫൈനല്‍.
മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം. ടൂര്‍ണമെൻ്റിലെ നിവിലെ ചാമ്പ്യന്മാര്‍ ഇന്ത്യയാണ്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന നീലപ്പട നാളെയാണ് ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. മലയാളി താരം സഞ്‌ജു സാംസണ് പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
14-നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- പാക് പാക് പോരാട്ടം. ദുബായിലാണ് ഈ മത്സരം. ടൂര്‍ണമെൻ്റിന്‍റെ ചരിത്രത്തില്‍ ഏറ്റവും വിജയകരമായ ടീമായ ഇന്ത്യ ഇത്തവണയും ഫേവറേറ്റുകളാണ്. ഇതുവരെ എട്ട് കിരീടങ്ങളാണ് നീലപ്പട നേടിയിട്ടുള്ളത്. ആറ് തവണ ചാമ്പ്യന്മാരായ ശ്രീലങ്കയാണ് രണ്ടാം സ്ഥാനത്ത്.
ഏഷ്യ കപ്പ് 2025 ഇന്ത്യന്‍ ടീം
സൂര്യകുമാർ യാദവ് (സി), ശുഭ്‌മാൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ, ജസ്പ്രീത് ബുംറ, അർഷ്‌ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ, ഹർഷിത് റാണ, റിങ്കു സിങ്.
മത്സരക്രമം ഇങ്ങനെ…
ഗ്രൂപ്പ് ഘട്ടം
സെപ്റ്റംബർ 9 (ചൊവ്വ): അഫ്‌ഗാനിസ്ഥാൻ vs ഹോങ്കോങ്
സെപ്റ്റംബർ 10 (ബുധൻ): ഇന്ത്യ vs യുഎഇ
സെപ്റ്റംബർ 11 (വ്യാഴം): ബംഗ്ലാദേശ് vs ഹോങ്കോങ്
സെപ്റ്റംബർ 12 (വെള്ളി): പാകിസ്ഥാൻ vs ഒമാൻ
സെപ്റ്റംബർ 13 (ശനി): ബംഗ്ലാദേശ് vs ശ്രീലങ്ക
സെപ്റ്റംബർ 14 (ഞായർ): ഇന്ത്യ vs പാകിസ്ഥാൻ
















