സിനിമാ ചിത്രീകരണത്തിനിടെ കാളയുടെ കുത്തേറ്റ് നടന് പരിക്ക്. അശോക് കുമാറിനാണ് (മുരുക അശോക്) പരിക്കേറ്റത്. ജല്ലിക്കട്ടിന്‍റെ ഒരു വകഭേദമായ മഞ്ജു വിരട്ട് പ്രമേയമാക്കുന്ന സിനിമയായ വട മഞ്ജു വിരട്ടിന്റെ ലൊക്കേഷനിൽ വച്ചാണ് സംഭവം..
ചിത്രീകരണത്തിനായി കൊണ്ടുവന്ന കാളയോട് അടുത്ത് പെരുമാറിയ സമയത്താണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. നെഞ്ചിന് താഴെയായാണ് അശോക് കുമാറിന് മുറിവേറ്റത്.
പെട്ടന്ന് കുതറി മാറിയതുകൊണ്ട് വലിയ അപകടത്തിൽനിന്നും നടന്‍ രക്ഷപെടുകയായിരുന്നു. ഉടന്‍ വൈദ്യസഹായം ലഭ്യമാക്കിയതിന് ശേഷം സിനിമയുടെ ചിത്രീകരണം വീണ്ടും തുടര്‍ന്നു.
content highlight: Ashok kumar
















