കാഠ്മണ്ഡു: സോഷ്യൽ മീഡിയയ്ക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് നേപ്പാളിൽ ആളിക്കത്തിയ ജെൻ സി പ്രക്ഷോഭം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പാർലമെന്റ് മന്ദിരത്തിന് പ്രക്ഷോഭകാരികൾ തീയിട്ടു. സമൂഹമാധ്യമ നിരോധനം പിൻവലിച്ചിട്ടും നേപ്പാളിൽ പ്രക്ഷോഭം ആളിപ്പടരുകയാണ്. കൂടാതെ ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുള്ള വിമാനങ്ങൾ റദ്ദ് ചെയ്തു. എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളാണ് റദ്ദ് ചെയ്തത്.
നേപ്പാളിലെ ഇന്ത്യക്കാർ സുരക്ഷിതസ്ഥാനത്ത് തുടരണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നു എന്ന് വിദേശകാര്യമന്ത്രാലയം. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം. നേപ്പാൾ ഭരണകൂടം പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളും നടപടികളും പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം.
















