സിപി രാധാകൃഷ്ണന്‍ പുതിയ ഉപരാഷ്ട്രപതിയായത് 14 പ്രതിപക്ഷ അംഗങ്ങളുടെ വോട്ടുകള്‍ കൂടി നേടിയെന്ന് തെളിയിച്ച് തിരഞ്ഞെടുപ്പ് വിവരങ്ങള്‍. 300നെതിരെ 452 വോട്ടുകള്‍ക്കാണ് സി പി രാധാകൃഷ്ണന്റെ ജയം. ആകെ സാധുവായ 752 വോട്ടുകളില്‍ 452 വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ സിപി രാധാകൃഷ്ണനും 300 വോട്ടുകള്‍ ഇന്ത്യ സഖ്യത്തിന്റെ ജസ്റ്റിസ്. ബി സുദര്‍ശന്‍ റെഡ്ഡിയും നേടി. തിരഞ്ഞെടുപ്പില്‍ സിപി രാധാകൃഷ്ണന്റെ ജയം സുനിശ്ചിതമായിരുന്നുവെങ്കിലും എന്‍ഡിഎ തന്നെ കിട്ടുമെന്ന് പ്രതീക്ഷിച്ചതിലും കൂടുതല്‍ വോട്ടുകള്‍ അദ്ദേഹത്തിന് ലഭിച്ചത് ഇന്ത്യ മുന്നണിയെ വെട്ടിലാക്കുകയാണ്.
എന്‍ഡിഎയ്ക്ക് ആകെ 427 എംപിമാരാണുള്ളത്. മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗ്ഗന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് സി പി രാധാകൃഷ്ണന് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. അവരുടെ 11 വോട്ടുകള്‍ ചേര്‍ത്താലും ബാക്കി 14 വോട്ടുകള്‍ എവിടെ നിന്ന് വന്നെന്ന ചോദ്യം ഉയരുന്നുണ്ട്. എല്ലാ 315 പ്രതിപക്ഷ എംപിമാരും വോട്ട് ചെയ്‌തെന്നിരിക്കെ 300 വോട്ട് മാത്രമാണ് ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ഥിക്ക് ലഭിച്ചത്.
ബാക്കി 15 വോട്ടുകള്‍ ക്രോസ് വോട്ടുകളാണെന്ന് ബിജെപിയും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ആര്‍എസ്എസിലൂടെ ആയിരുന്നു സി പി രാധാകൃഷ്ണന്റെ രാഷ്ട്രീയ പ്രവേശനം. തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷനായും കേരളത്തിന്റെ പ്രഭാരിയായും ചുമതല വഹിച്ചിട്ടുണ്ട്. രണ്ടുതവണ കോയമ്പത്തൂരില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജാര്‍ഖണ്ഡ് പുതുച്ചേരി തെലങ്കാന ഗവര്‍ണര്‍ പദവികളും വഹിച്ചിരുന്നു.
STORY HIGHLIGHT : cross-voting-clouds-rain-on-india-bloc-after-cp-radhakrishnan-elected-vp
















