എസ്ഡിപിഐ നേതാവ് സലാഹുദ്ദീന്റെ ചരമദിനം കേക്ക് മുറിച്ച് ആഘോഷിച്ച ആര്‍എസ്എസ്. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആഘോഷ ദൃശ്യം സമൂഹ മാധ്യമത്തില്‍ പങ്കുവച്ച സംഭവത്തില്‍ കണ്ണവം പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കണ്ണൂര്‍ കണ്ണവത്താണ് സംഭവം. ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ ‘ദുര്‍ഗാനഗര്‍ ചുണ്ടയില്‍’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ‘ആയിരം നഷ്ടങ്ങള്‍ക്കിടയിലും കണ്ണൂര്‍ സ്വയംസേവകര്‍ മനസറിഞ്ഞു സന്തോഷിച്ച ദിനം’ തുടങ്ങിയ വാചകങ്ങളോടെയാണ് വിഡിയോ പ്രചരിപ്പിച്ചത്.
‘അഭിമാനം കണ്ണവം സ്വയം സേവകര്‍’ എന്നെഴുതിയ കേക്ക് മുറിച്ചാണ് ആഹ്ലാദം നടത്തിയത്. വിഡിയോയില്‍ ആര്‍എസ്എസ് അനുകൂല മുദ്രാവാക്യങ്ങള്‍ ഉള്‍പ്പെടെയുള്ള പശ്ചാത്തല സംഗീതവും ഉണ്ടായിരുന്നു. ഇരുവിഭാഗങ്ങള്‍ക്കിടയിലും സംഘര്‍ഷമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവൃത്തിയായി ഇതിനെ പൊലീസ് കാണുന്നു. സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനായി കണ്ണവം പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
STORY HIGHLIGHT : SDPI leader death anniversary celebration by RSS workers sparks police case
















