ഗുണ്ടല്‍പേട്ടിൽ കടുവയെ പിടികൂടാനായി സ്ഥാപിച്ച കൂട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് കര്‍ഷകര്‍. കന്നുകാലികളെ നിരന്തരം ആക്രമിക്കുന്ന കടുവയെ പിടികൂടുന്നതില്‍ വനംവകുപ്പ് വീഴ്ച വരുത്തിയെന്നാരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം.
ചമരജനഗര്‍ ജില്ലയിലെ ഗുണ്ടല്‍പേട്ട് താലൂക്കിലെ ബൊമ്മലാപുര ഗ്രാമത്തിലാണ് സംഭവം. ബന്ദിപ്പൂര്‍ കടുവ സങ്കേതത്തോടു ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ കടുവ, പുള്ളിപ്പുലി തുടങ്ങിയ വന്യമൃഗങ്ങള്‍ കന്നുകാലികളെ കൊല്ലുന്നത് പതിവാണെന്ന് കര്‍ഷകര്‍ പറയുന്നു.
ഇവയെ പിടികൂടണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് ഗൗനിച്ചില്ല. കൂട് സ്ഥാപിച്ചതല്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ മറ്റ് നടപടികളൊന്നും വനംവകുപ്പ് സ്വീകരിച്ചില്ലെന്നാണ് കർഷകരുടെ ആരോപണം.
















