ഒമാനിലെ പല ഗവർണറേറ്റുകളിലും സെപ്റ്റംബർ 13 വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മിക്ക ഗവർണറേറ്റുകളിലും മേഘാവൃതമായ അന്തരീക്ഷമായിരിക്കും. കാലാവസ്ഥ വ്യതിയാനം രാജ്യത്തെ ഭൂരിഭാഗം ഗവർണറേറ്റുകളെയും ബാധിക്കുമെന്നും കാലാവസ്ഥാ ബുള്ളറ്റിനിൽ പറയുന്നു.
















