കുവൈത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1,179 വാഹനാപകടങ്ങളാണ് ഉണ്ടായത്. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 5 വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സുരക്ഷാ സ്ഥിതിവിവരക്കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അതേസമയം എല്ലാ ഗവർണറേറ്റുകളിലുമായി 31,395 ഗതാഗത നിയമലംഘനങ്ങൾ പിടികൂടിയെന്ന് റിപ്പോർട്ട് പറയുന്നു. ട്രാഫിക് നിയമലംഘനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉണ്ടായത് ഫർവാനിയ ഗവർണറേറ്റിനാണ്. 6,472 നിയമലംഘനങ്ങളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്.
ക്യാപിറ്റൽ ഗവർണറേറ്റ് 5,286 ലംഘനങ്ങളുമായി തൊട്ടുപിന്നിലുണ്ട്. അഹമ്മദിയിൽ 5,022 ഗതാഗത നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ജഹ്റയിൽ 4,719 നിയമലംഘനങ്ങളും ഹവല്ലിയിൽ 2,317 നിയമലംഘനങ്ങളും മുബാറക് അൽകബീറിൽ 2,111 നിയമലംഘനങ്ങളും രേഖപ്പെടുത്തി.
















