ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന്‍ സെപ്തംബര്‍ 12 ന് സത്യപ്രതിജ്ഞ ചെയ്യും.
വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. അതിനിടെ സി പി രാധാകൃഷ്ണനെ അഭിനന്ദിച്ച് മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രംഗത്തെത്തി. മഹനീയ പദവിയിലേക്കുള്ള നിങ്ങളുടെ ഉയര്‍ച്ച നമ്മുടെ പ്രതിനിധികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ധന്‍കര്‍ പ്രതികരിച്ചു.
പദവിയൊഴിഞ്ഞ ശേഷം ധന്‍കര്‍ നടത്തുന്ന ആദ്യ പ്രതികരണം ആണിത്. താങ്കളുടെ ആഴത്തിലുള്ള അനുഭവസമ്പത്ത് പൊതുപ്രവര്‍ത്തനത്തിനായി നല്‍കൂവെന്നും ജഗദീപ് ധന്‍കര്‍ പറഞ്ഞു.
















