ഇന്ന് ഉച്ചയ്ക്ക് ഊണിന് ഒരു സ്പെഷ്യൽ ഐറ്റം ഉണ്ടാക്കിയാലോ? രുചികരമായ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- വൃത്തിയാക്കിയ കല്ലുമ്മക്കായ-500 ഗ്രാം
- മുളക് പൊടി-3 ടീ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി-കാല്‍ ടീ സ്പൂണ്‍
- കുരുമുളക് പൊടി-1 ടീ സ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
- വെളിച്ചെണ്ണ-ആവശ്യത്തിന്
- ഇഞ്ചി-1 കഷണം
- പെരുംജീരകം -കാല്‍ ടീ സ്പൂണ്‍
- വെളുത്തുള്ളി35 -അല്ലി
- ചുവന്നുള്ളി – പത്തെണ്ണം
- കറിവേപ്പില-1ചെറിയ തണ്ട്
- ഒരു സ്പൂണ്‍ ചെറുനാരങ്ങ നീര്
തയ്യാറാക്കുന്ന വിധം
കല്ലുമ്മക്കായ വാങ്ങിയ ശേഷം നന്നായി കഴുകി അതിന്റെ പുറത്തുള്ള അഴുക്ക് എല്ലാം കളയണം. ശേഷം മുളക് പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി അരച്ചത് കുറച്ചു, നാരങ്ങാനീര് , ഇവ ചേര്‍ത്ത് അര മണിക്കൂര്‍ നന്നായി കുഴച്ച് വയ്ക്കുക. ശേഷം അല്പം വെള്ളം ഒഴിച്ച് വേവിക്കുക. ഇനി ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോള്‍ മുറിച്ചിട്ട കറിവേപ്പില, കുറച്ചു വെളുത്തുള്ളി ചതച്ചത്, ചുവന്നുള്ളി ചതച്ചത് എന്നിവയിട്ട് വഴറ്റുക. ശേഷം വേവിച്ചു വച്ചിരിക്കുന്ന കല്ലുമ്മക്കായ ഇതിലേയ്ക്ക് ചേര്‍ക്കുക. നന്നായി വെള്ളം വറ്റിച്ചു ഫ്രൈ ചെയ്തു എടുക്കുക. .
















