സര്‍ക്കാരിന് കള്ളിനേക്കാള്‍ താല്‍പര്യം വിദേശമദ്യമെന്ന് സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. കള്ള് വ്യവസായത്തെക്കാള്‍ സര്‍ക്കാര്‍ താത്പര്യം കാട്ടുന്നത് വിദേശ മദ്യ കച്ചവടത്തിലാണെന്നും സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. സര്‍ക്കാരിന്റെ മുന്‍ഗണനാക്രമങ്ങളില്‍ പാളിച്ചയെന്നും കുറ്റപ്പെടുത്തല്‍.
സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിശദാംശങ്ങളാണ് പുറത്ത് വന്നത്. സര്‍ക്കാരിന്റെ മുന്‍ഗണനാ ക്രമങ്ങളില്‍ പാളിച്ചയുണ്ടെന്ന ഗൗരവതരമായ വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്. അടിസ്ഥാന വര്‍ഗങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളേക്കാള്‍ മറ്റ് കാര്യങ്ങളില്‍ പ്രാധാന്യം നല്‍കുന്നു. ആ മുന്‍ഗണനാ ക്രമങ്ങളിലുണ്ടായ പാളിച്ചയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം തിരിച്ചടിയായത് എന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
കള്ള് ചെത്ത് വ്യവസായത്തേക്കാള്‍ സര്‍ക്കാരിന് താത്പര്യം വിദേശ മദ്യ കച്ചവടത്തോടാണ് എന്നാണ് ഇതോടൊപ്പം തന്നെ ഉയര്‍ന്ന വിമര്‍ശനം. സര്‍ക്കാരിന്റെ മുന്‍ഗണനാക്രമങ്ങള്‍ മാറിയില്ലെങ്കില്‍ അണികള്‍ തന്നെ അതിനെതിരെ പ്രതികരിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും അത്തരമൊരു സാഹര്യം ഉണ്ടാകുന്നത് ഒഴിവാക്കണമെന്നുമാണ് ആവശ്യം.















