ആഗോള അയ്യപ്പ സംഗമത്തിൽ വിവാദങ്ങൾ തുടരുന്നതിനിടെ പന്തളം രാജകുടുംബത്തെ അനുനയിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്.
കൊട്ടാരം പ്രതിനിധികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് കൂടിക്കാഴ്ച നടത്തും. യുവതി പ്രവേശന കാലത്തെ കേസുകൾ പിൻവലിക്കാത്തതാണ് പന്തളം കൊട്ടാരത്തിന്റെ അതൃപ്തിക്ക് പിന്നിൽ.
രാവിലെ എട്ടുമണിക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും ബോർഡ് അംഗങ്ങളും പന്തളത്ത് എത്തും. എസ്എൻഡിപിയും എൻഎസ്എസും അയ്യപ്പ സംഗമത്തെ പിന്തുണച്ച് നേരത്തെ രംഗത്ത് എത്തിയിരുന്നു.
പരിപാടിയുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപിയും കോൺഗ്രസും. ഈ മാസം 20നാണ് പമ്പാ ത്രവേണി സംഗമത്തിൽ അയ്യപ്പ സംഗമം നടക്കുക.
















