യുഎഇയിൽ സ്വർണവില പുതിയ റെക്കോർഡിലെത്തി. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 400 ദിര്‍ഹത്തിന് മുകളിലായി വില. 408 ദിര്‍ഹമാണ് നിലവിലെ നിരക്ക്, 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 3 ദിര്‍ഹം വര്‍ധിച്ച് 440.5 ദിര്‍ഹമായി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാകുന്നത്.
ആഗോളതലത്തില്‍ സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കായ ഔണ്‍സിന് 3,659 ഡോളറിന് മുകളിലായതിനെ തുടര്‍ന്നാണ് ദുബായില്‍ വീണ്ടും വില ഉയര്‍ന്നത്. സ്വര്‍ണവില വര്‍ധിച്ചത് യുഎസ് ഫെഡറല്‍ റിസര്‍വ് ഉടന്‍ പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ക്ക് വഴിവെച്ചു. കുറഞ്ഞ പലിശ നിരക്കുകള്‍ സാധാരണയായി സ്വര്‍ണത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നു.
യുഎഇയില്‍ നിന്നും സ്വര്‍ണം വാങ്ങിക്കുന്ന പ്രവാസികള്‍ ധാരാളമുണ്ട്. വില കുറയുന്ന സമയത്ത് സ്വര്‍ണം വാങ്ങിച്ച് നാട്ടിലേക്ക് എത്തിക്കാനാണ് പലരും ലക്ഷ്യമിടുന്നത്. എന്നാല്‍ തുടര്‍ച്ചയായുള്ള വില വര്‍ധനവ് അവര്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. നാട്ടിലേക്ക് സ്വര്‍ണമെത്തിക്കാതെ യുഎഇയില്‍ തന്നെ നിക്ഷേപം നടത്താന്‍ തീരുമാനിച്ചിരിക്കുന്നവരും ധാരാളം.
















