മലപ്പുറം: കോൺഗ്രസ് സൈബർ പോരാളി നിസാർ കുമ്പിളയുടെ നേതൃത്വത്തിൽ കാർ യാത്രക്കാർക്ക് നേരെ ആക്രമണം.
മലപ്പുറം ചങ്ങരംകുളം വളയംകുളത്ത് വെച്ചാണ് സംഭവം ഉണ്ടായത്. മാസങ്ങൾക്ക് മുൻപ്, കഴിഞ്ഞ ചെറിയ പെരുന്നാൾ ദിവസം നടന്ന സംഭവത്തിൽ ചങ്ങരംകുളത്തെ യുവാക്കൾക്കാണ് മർദനമേറ്റത്.
വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് കാറിലുണ്ടായിരുന്ന യുവാക്കളെ നിസാർ മർദിച്ചത്. യുവാക്കളെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. യുവാക്കളുടെ പരാതിയില്‍ ചങ്ങരംകുളം പൊലീസ് നിസാറിനെ പിടികൂടിയിരുന്നു. അറസ്റ്റിന് പിന്നാലെ നിസാറിനെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുക്കാനെത്തിയ ഘട്ടത്തിലും നിസാർ പൊലീസിനോട് തട്ടിക്കയറിയതായാണ് വിവരം.
















