അവശ്യ ചേരുവകള്‍
പൈനാപ്പിള്‍ -2 കപ്പ്
കശ്മീരി മുളക് പൊടി -2-3 ടീസ്പൂണ്‍
കായപ്പൊടി -1/2 ടീസ്പൂണ്‍
വിനാഗിരി -1 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര -2-3 ടീസ്പൂണ്‍
കടുക്, ഉലുവ, കറിവേപ്പില – എണ്ണ താളിക്കാന്‍
തയ്യാറാക്കുന്ന വിധം
പൈനാപ്പിള്‍ ചെറിയ കഷണങ്ങളാക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുകും ഉലുവയും കറിവേപ്പിലയും താളിക്കുക. ഉടനെ തന്നെ പാന്‍ അടുപ്പില്‍ നിന്നും മാറ്റി മുളകുപൊടിയും കായപ്പൊടിയും ചേര്‍ത്ത് ഒന്നു വറുത്തു അതിലേക്കു പൈനാപ്പിള്‍ ചേര്‍ക്കാം. ഇത് ഇളക്കി പാന്‍ വീണ്ടും അടുപ്പിലേക്ക് വെയ്ക്കാം. ഇനി ഉപ്പ്, പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി ചെറുതീയില്‍ അടച്ചു വെച്ചു പാകം ചെയ്യുക. വെള്ളം ഇതില്‍നിന്നും ഊറി വരും. പൈനാപ്പിള്‍ പാകത്തിന് വെന്തു വരുമ്പോള്‍ വിനാഗിരി ഒഴിക്കാം. ഇനി ഇളക്കി വാങ്ങി വെയ്ക്കാം.
















