മലപ്പുറം: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളില്‍ പുതിയ രേഖയുമായി കെ ടി ജലീല്‍ എംഎല്‍എ.
ഫിറോസിന്റെ കമ്പനി നടത്തുന്നത് റിവേഴ്‌സ് ഹവാലയോ എന്ന ചോദ്യമാണ് കെ ടി ജലീല്‍ ഉയര്‍ത്തുന്നത്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് സെയില്‍സ് മാനേജരായി ജോലി ചെയ്യുന്നെന്ന് പറയുന്ന ”ഫോര്‍ച്യൂണ്‍ ഹൗസ്” എന്ന കമ്പനിയില്‍ മൂന്ന് മാനേജര്‍മാര്‍ മാത്രമാണ് ജീവനക്കാരായുള്ളത്.
എംഡിയോ, ക്ലര്‍ക്കോ, സിസ്റ്റം ഓപ്പറേറ്ററോ, അറ്റന്‍ഡറോ ഈ സ്ഥാപനത്തില്‍ ഇല്ലെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പുതിയ പോസ്റ്റില്‍ കെ ടി ജലീല്‍ ആരോപിക്കുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന രേഖകളും കെ ടി ജലീല്‍ പോസ്റ്റിനൊപ്പം പങ്കുവയ്ക്കുന്നുണ്ട്. പി കെ ഫിറോസിന്റെ വിസ രേഖകളിലും അവ്യക്തതകള്‍ ഉണ്ടെന്നും കെ ടി ജലീല്‍ പറയുന്നു.
















