മിക്കവാറും മക്കൾക്ക് സ്കൂളിൽ കൊണ്ടുപോകാനും, ഓഫീസിൽ പോകുന്നതിന് മുന്നേ കഴിക്കാനും ഒക്കെ മിക്ക ആളുകളും തിരഞ്ഞെടുക്കുന്ന ഒന്നാണ് ബ്രെഡ്. എന്നാൽ വെറും വയറ്റിൽ ബ്രെഡ് കഴിച്ചാൽ പല കുഴപ്പങ്ങളും ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
വെെറ്റ് ബ്രഡ് വെറും വയറ്റിൽ കഴിക്കരുതെന്ന് പറയാൻ കാരണം?
വെെറ്റ് ബ്രഡിലാണ് ഗ്ലെെസെമിക് കൂടുതലായി അടങ്ങിയിരിക്കുന്നത്. ഗ്ലെെസെമിക് അടങ്ങിയ ഭക്ഷണം വേഗം വിശപ്പ് കൂട്ടുന്നു. ഇതിനാൽ അമിതമായി ഭക്ഷണം കഴിക്കാൻ ഇത് പ്രേരിപ്പിക്കുന്നു.
വെെറ്റ് ബ്രഡിൽ സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് വയർവീക്കം, ദഹനപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. അതിനാൽ ഒരിക്കലും വെെറ്റ് ബ്രെഡ് വെറുവയറ്റിൽ കഴിക്കരുത്.
ബ്രെഡിൽ കൂടുതലായി കാർബോഹെെഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധത്തിനും മറ്റും കാരണമായേക്കാം. അതിനാൽ പ്രഭാത ഭക്ഷണത്തിൽ നിന്ന് എപ്പോഴും ബ്രഡിന് അകറ്റിനിർത്തുന്നതാണ് നല്ലത്.
ഉയർന്ന കലോറിയുള്ള ബ്രഡിൽ പോഷകങ്ങൾ തീരെ കുറവാണ്. അതിനാൽ പ്രഭാതഭക്ഷണമായി ഇത് കഴിക്കുന്നതിനെ വിദഗ്ധർ എതിർക്കുന്നു. കൂടാതെ ബ്രഡിൽ ഉയർന്ന അളവിൽ ഗ്ലെെസെമിക് അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് ടെപ്പ് 2 പ്രമേഹത്തിന് കാരണമായാക്കാം.
ബ്രഡ് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലെന്നും വിദഗ്ധർ പറയുന്നു. ഫ്രിഡ്‌ജിൽ സൂക്ഷിച്ചാൽ ബ്രഡ് പെട്ടെന്ന് ഡ്രൈ ആകും. ബ്രഡ് സാധാരണ ഊഷ്‌മാവിൽ സൂക്ഷിക്കുന്നതാണ് നല്ലത്. പായ്‌ക്ക് ചെയ്‌ത ഡേറ്റ് നോക്കി വേണം കടയിൽനിന്നു ബ്രെഡ് വാങ്ങാൻ.
പായ്‌ക്ക് ചെയ്‌തു മൂന്നു ദിവസത്തിനകം ബ്രെഡ് കഴിച്ചുതീർക്കണം. ചില ബ്രഡ് കഴിക്കുമ്പോൾത്തന്നെ രുചിവ്യത്യാസം തോന്നാം. അങ്ങനെയുള്ളവയിൽ പൂപ്പൽ പടർന്നിട്ടുണ്ടോ എന്നു ശ്രദ്ധിക്കണം. പൂപ്പൽ വന്നാൽ അത് ഉപയോഗിക്കരുത്.
















