ചേരുവകൾ
പച്ചരി -1 കപ്പ്
ഉരുളക്കിഴങ്ങ് -2 എണ്ണം (പുഴുങ്ങിയത്)
ഉപ്പ് പാകത്തിന്
ചെറിയ ജീരകം -1 ടീസ്പൂൺ
ചതച്ച ഉണക്കമുളക് -1 ടീസ്പൂൺ
മല്ലിയില അരിഞ്ഞത് -1 ടേബിൾ സ്പൂൺ
പച്ചമുളക് -2 എണ്ണം
എണ്ണ പൊരിക്കാൻ
തയ്യാറാക്കുന്ന വിധം
1. നാല് മണിക്കൂർ കുതിർത്തു വെച്ച പച്ചരി വെള്ളം ഊറ്റിക്കളഞ്ഞു മിക്സിയുടെ ജാറിലേക്ക് ഇട്ട് അൽപ്പം വെള്ളമൊഴിച്ചു അരച്ചെടുക്കുക.ഇതിലേക്ക് പുഴുങ്ങിയ ഉരുളക്കിഴങ്ങു കൂടി ചേർത്തു നന്നായി അരച്ചെടുത്തു ഒരു ബൗളിലേക്ക് മാറ്റുക.
നല്ല കട്ടിയിൽ വേണം അരച്ചെടുക്കാൻ ,വെള്ളം കൂടരുത്,
2. ഇനി അരച്ച മാവിലേക്ക് പാകത്തിന് ഉപ്പ് ചേർത്തതിന് ശേഷം കൈ കൊണ്ട് ഒരു മൂന്ന് മിനുട്ട് നന്നായി മിക്സ് ചെയ്യുക.
3. ഇതിലേക്ക് ജീരകവും പച്ചമുളകും മല്ലിയിലയും ചേർത്തു ഇളക്കി ചൂടായ എണ്ണയിലേക്ക് കുറേശെ മാവിട്ട് കൊടുക്കാം, കൈ ഒന്ന് നനച്ച ശേഷം കൈ കൊണ്ട് കുറേശെ മാവിട്ട് കൊടുക്കാം അല്ലെങ്കിൽ ഒരു സ്പൂൺ വെച്ചിട്ടോ ചെയ്യാം
4. പെട്ടെന്ന് തന്നെ ഇത് പൊങ്ങി വരും ഈ സമയത്തു മീഡിയം തീയിൽ വെച്ച് ഫ്രൈ ചെയ്യുക,ഒരു സൈഡ് റെഡിയായി വരുമ്പോൾ തിരിച്ചിട്ട് രണ്ടു ഭാഗവും ഒരേ പോലെ കളർ ആയി ക്രിസ്പിയായി വരുമ്പോൾ തീ കൂട്ടി വെച്ചിട്ട് കോരിയെടുക്കാം.
മാവ് നല്ല കട്ടിയായി തന്നെ റെഡിയാക്കുക ,അല്ലെങ്കിൽ ഫ്രൈ ചെയ്യുമ്പോൾ എണ്ണ കുടിക്കും
പുറമെ നല്ല മൊരിഞ്ഞ ഉള്ളിൽ നല്ല സോഫ്റ്റായ ഈ സ്‌നാക്ക് തേങ്ങ ചട്ട്നിയുടെ കൂടെ സെർവ് ചെയ്യാം
















