പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍. മാട്ടുമന്ത ചോളോട് സ്വദേശി മീര (29 ) ആണ് മരിച്ചത്.
ഭര്‍ത്താവുമായി പിണങ്ങി ഇന്നലെ യുവതി സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. യുവതിയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് വീട്ടുകാര്‍ ആരോപിച്ചു.
രാതി 11 മണിയോടെ ഭര്‍ത്താവ് അനൂപ് എത്തി ഭര്‍തൃവീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അനൂപ് വഴക്കുണ്ടാക്കുകയും മീരയെ മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. വഴക്കിനെത്തുടര്‍ന്നാണ് യുവതി സ്വന്തം വീട്ടിലേക്ക് വന്നത്.
















