ഉച്ചയ്ക്ക് ഊണിന് ഒരുഗ്രൻ സോയ ഫ്രൈ ഉണ്ടാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ സോയ ഫ്രൈ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- സോയ – 3 കപ്പ്
- ചുവന്നുള്ളി – ഒന്നരക്കപ്പ്
- തേങ്ങ – അരക്കപ്പ്
- ഇഞ്ചി വെളുത്തുള്ളി . അരച്ചത് ഒന്നര ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
- കുരുമുളക് പൊടി- മുക്കാൽ ടീസ്പൂൺ
- മസാലപ്പൊടി- 3 നുള്ള്
- കറിവേപ്പില- 1 തണ്ട്
- വെളിച്ചെണ്ണ- 8 ടേബിൾസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ സോയ നന്നായി കഴുകി നുറുക്കി എടുക്കാം. ഇനി ഇതിലേയ്ക്ക് വെള്ളം തിളപ്പിച്ച് ഒഴിക്കാം. ചൂടാറിയ ശേഷം വെള്ളം നന്നായി ഞെക്കി പിഴിഞ്ഞ് കളഞ്ഞു എടുക്കാം. തേങ്ങ പിഴിഞ്ഞ് പാലെടുക്കാം…ഉള്ളി നീളത്തില്‍ അരിഞ്ഞു എടുക്കാം. അടുത്തതായി ഒരു ചീനച്ചട്ടിയില്‍ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞെടുത്ത ഉള്ളിയും ഇഞ്ചി വെളുത്തുള്ളി അരച്ചതും ചേര്‍ത്ത് നന്നായി വഴറ്റുക ശേഷം ഇതിലേയ്ക്ക് കറിവേപ്പില ഇടാം നന്നായി ഇളക്കിയിട്ട് ഇതിലേയ്ക്ക് മുളക് പൊടിയും, മല്ലിപ്പൊടിയും, മഞ്ഞള്‍പൊടിയും, കുരുമുളക് പൊടി, എന്നിവ ചേര്‍ത്ത് ഇളക്കി ഇതിലേയ്ക്ക് സോയ ചേര്‍ക്കാം.
ശേഷം നന്നായി ഇളക്കി യോജിപ്പിക്കാം. ഇനി ഇതിലേയ്ക്ക് തേങ്ങ പിഴിഞ്ഞ പാല്‍ എടുത്തു ഒഴിക്കാം. ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കി ഇതൊന്നു നന്നായി വേവിച്ചു വറ്റിക്കാം. വെന്തതിനു ശേഷം തീ കുറച്ചു ഇടാം ഇനി ഇതിലേയ്ക്ക് മസാലപ്പൊടി ചേര്‍ക്കാം. കുറേശെ വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി ഇത് ബ്രൌണ്‍ നിറം ആകുന്നവരെ ഫ്രൈ ചെയ്തു എടുക്കാം.
















