ഒരു പഴയ ഗ്രാമീണ റെസ്റ്റോറന്റ്, ഭക്ഷണത്തിനും ഹോട്ടലിനും എല്ലാം അതേ ഫീൽ തന്നെ… ഇന്ന് എത്തിയിരിക്കുന്നത് വിലങ്ങുപാറയിലെ ഭരണങ്ങാനത്തിനടുത്തുള്ള ബ്രദേഴ്‌സ് ഹോട്ടലിലാണ്. ഏകദേശം 140 വർഷത്തോളം പഴക്കമുണ്ട് ഈ ഹോട്ടലിന്. ആ പഴമയെ നിലനിർത്തിക്കൊണ്ടുള്ള ഒരു ഹോട്ടൽ. സാധാരണ നാടൻ രുചികൾ ഇഷ്ട്ടമാകുന്നവർക്ക് ഇവിടെ വരാം.
ബ്രേക്ഫാസ്റ്റിന് നല്ല നാടൻ രുചിയിലുള്ള ഭക്ഷണങ്ങളാണ് കിട്ടുന്നത്. അപ്പം, ദോശ, ഇഡ്ഡലി, ഇടിയപ്പം അങ്ങനെയുള്ള ഐറ്റംസ്. അതും നല്ല പഞ്ഞിപോലുള്ള ദോശയും ഇഡ്ഡലിയും അപ്പവുമെല്ലാം. എല്ലാം നല്ല സോഫ്ട് ആണ്. നല്ല തിരക്കുള്ള റെസ്റ്റോറന്റ് ആണ്. ബ്രേക്ക്ഫാസ്റ്റ് കൂടാതെ ഉച്ചയ്ക്ക് ഊണ് ഉണ്ട്. നല്ല നാടൻ രീതിയിൽ പാകം ചെയ്ത ഭക്ഷണങ്ങൾ ആണ് ഇവിടെ വിളമ്പുന്നത്.
എല്ലാം കൊണ്ടും ഒരു പഴയ ഫീൽ തരുന്ന ഒരു റെസ്റ്റോറന്റ്. ഭക്ഷണമായാലും, അന്തരീക്ഷമായാലും എല്ലാം ആ പഴമ നിലനിർത്തികൊണ്ട് തന്നെയാണ്. പഴമയെ ഇഷ്ട്ടപെടുന്നവർക്കും, നാടൻ ഭക്ഷണം ഇഷ്ട്ടപെടുന്നവർക്കും ഇവിടെ വന്ന് കഴിക്കാം.
ഇനങ്ങളുടെ വില
1. ദോശ: 10 രൂപ
2. അപ്പം: 10 രൂപ
3. ഇഡ്ഡലി: 10 രൂപ
4. പൊറോട്ട: 12 രൂപ
5. ബീഫ് കറി: 100 രൂപ
6. ചായ: 12 രൂപ
7. കട്ടൻ ചായ: 10 രൂപ
ഫോൺ നമ്പർ: 9747930280
വിലാസം: ഹോട്ടൽ ബ്രദേഴ്സ്, വിലങ്ങുപാറ, ഭരണങ്ങാനം, കോട്ടയം
















