കോഴിക്കോട്: കസ്റ്റഡി മർദനത്തിൽ ആഭ്യന്തര വകുപ്പിനേയും മുഖ്യമന്ത്രിയെയും വിമർശിച്ച് ഷാഫി പറമ്പിൽ എംപി.
തനി ഗുണ്ടായിസമായി പൊലീസിനെ ഈ സർക്കാർ മാറ്റിയെന്നും പിണറായി സർക്കാർ അധികാരത്തിലേറിയതിന് ശേഷം തുടർച്ചയായി ഇത്തരം പ്രശ്‌നങ്ങൾ സംഭവിക്കുന്നുണ്ടെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.
ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് കൊടി സുനിമാരാണെന്ന് പറഞ്ഞ ഷാഫി, മുഖ്യമന്ത്രിയെ മുഖ്യ ഗുണ്ടയെന്നാണ് വിശേഷിപ്പിച്ചത്.
ഗുണ്ടകളെ ഇരുവശത്തുംനിർത്തി കേരളത്തിന്റെ മുഖ്യ ഗുണ്ട നാട് ഭരിക്കാമെന്ന് കരുതിയാൽ ജനങ്ങൾ അനുവദിക്കില്ലെന്നാണ് ഷാഫി പറമ്പില്‍ പറഞ്ഞത്.
















