തൃശൂര്‍: കുന്നംകുളത്ത് പൊലീസ് മര്‍ദനത്തിനിരയായ ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വിഎസ്. സുജിത്തിന് വിവാഹ സമ്മാനമായി സ്വര്‍ണമാല ഊരിനല്‍കി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്.
ഈമാസം 15-ന് വിവാഹിതനാകുന്ന സുജിത്തിന് തന്റെ കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്‍ സ്വര്‍ണമാലയാണ് സമ്മാനമായി നല്‍കിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നു.
സുജിത്തിനെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കുന്നംകുളം പൊലീസ് സ്റ്റേഷന് മുന്നില്‍ നടന്ന പ്രതിഷേധത്തിലായിരുന്നു സമ്മാനം നല്‍കിയത്.
















