ക്യാനഡയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശോഭിക്കുന്നവര്‍ക്കുള്ള ഏറ്റവും മികച്ച അവാര്‍ഡായ, ലാക്കോംബ്, ആല്‍ബെര്‍ട്ട നൈറ്റ്‌സ് ഓഫ് കൊളംബസ് കൗണ്‍സില്‍ നല്‍കുന്ന 2024 – 2025 വര്‍ഷത്തെ ഗ്രാന്‍ഡ് നൈറ്റ് അവാര്‍ഡ്, മണ്ണാര്‍കാട് കാഞ്ഞിരപ്പുഴ സ്വദേശിയും, ക്യാനഡ മലയാളിയുമായ ഫ്രാന്‍സിസ് ജോസഫിന് ലഭിച്ചു. ലാക്കോംബ് നഗരത്തിലും, കാനഡയിലും സമൂഹ്യ സേവനത്തിലും,മറ്റ് മേഖലകളിലുള്ള നേതൃപാടവത്തിലും ഫ്രാന്‍സിസ് ജോസഫ് കാഴ്ചവെച്ച സമര്‍പ്പണം ആദരിച്ചുകൊണ്ടാണ് ഈ പുരസ്‌കാരം സമ്മാനിച്ചത്.
അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങില്‍, ഗ്രാന്‍ഡ് നൈറ്റ്-എമറ്റ് ഹാന്‍രഹാന്‍ , ഫ്രാന്‍സിസിന്റെ വിനയം, കാരുണ്യം, ലാക്കോംബ് ജനങ്ങളോടുള്ള അടുപ്പം എന്നിവയെയും പ്രശംസിച്ചു സംസാരിച്ചു. മറ്റുള്ളവരോടുള്ള സഹായമനസ്‌കതയും , സാഹോദര്യവും, സാമൂഹ്യ സേവനത്തിനുള്ള പ്രതിബദ്ധതയും ഫ്രാന്‍സിസ് ജോസഫിനെ മികച്ച മനുഷ്യ സ്‌നേഹിയാക്കുന്നെന്നും, ഇതുകൊണ്ടൊക്കെ കൂടിയാണ് ഇദേഹത്തിനെ,ഈ അവാര്‍ഡിന് അര്‍ഹനാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നൈറ്റ്‌സ് ഓഫ് കൊളംബസിലെ സംഭാവനകള്‍ക്കു പുറമേ, ഫ്രാന്‍സിസ്, ലാക്കോംബ് ആക്ഷന്‍ ഗ്രൂപ്പിലെ സൂപ്പര്‍വൈസര്‍ കൂടിയാണ്. സെന്‍ട്രല്‍ അല്‍ബെര്‍ട്ടയിലെ പ്രമുഖ ഏജന്‍സികളിലൊന്നായ ഇത്, ഓട്ടിസം, ഡൗണ്‍ സിന്‍ഡ്രോം എന്നിവ ഉള്‍പ്പെടെയുള്ള വികസന വൈകല്യമുള്ള വ്യക്തികളെ കണ്ടെത്തി അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. സഹായത്തിനായി എത്തുന്ന ക്ലയന്റുകളോട് സഹാനുഭൂതി, ക്ഷമ, കരുണ എന്നിവയോടെ പ്രവര്‍ത്തിക്കുന്ന ഫ്രാന്‍സിസിന്റെ സമീപനം സമൂഹത്തെയും, ഏജന്‍സി നേതൃത്ത്വത്തെയും ഒരുപോലെ ആകര്‍ഷിച്ചിരിക്കുന്നു.
ഫ്രാന്‍സിസ് ജോസഫ്, കാഞ്ഞിരപ്പുഴ, പരേതരായ ജോസഫ് കന്നുംകുളമ്പിലിന്റെയും ഏലിക്കുട്ടി ജോസഫിന്റെയും മകനാണ്. ഭാര്യ ജിനു ഫ്രാന്‍സിസ്, ആല്‍ബെര്‍ട്ട ഗവണ്‍മെന്റില്‍ മെന്റല്‍ ഹെല്‍ത്ത് തെറാപ്പിസ്റ്റ് ആയി സേവനമനുഷ്ഠിക്കുന്നു. മക്കള്‍ ജുവാന്‍, ജേക്ക്, ജാനിസ്, ജിയന്ന എന്നിവര്‍ ക്യാനഡയില്‍ പഠിക്കുന്നു. ഫ്രാന്‍സിസിന്റെ സഹോദരനായ ഫാ. ജോസ് കുളമ്പില്‍, ഫ്രാന്‍സിസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനവും, മാര്‍ഗദര്‍ശകനുമാണ്.
















