ഏഷ്യാ കപ്പിൽ സഞ്ജു സാംസണിന് പ്ലേയിങ് ഇലവനിൽ ഇടം ലഭിക്കുമോ എന്ന ചോദ്യത്തിന് വിരാമം. ഗ്രൂപ്പ് എയിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജുവിനെയാണ് ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ ശുഭ്മാൻ ഗിൽ വന്നതോടെ ഓപ്പണിങ് സ്ഥാനം നഷ്ടമായ സഞ്ജു ബാറ്റിങ് ഓർഡറിൽ അഞ്ചാമനായിട്ടാണ് ഇറങ്ങുക. അഭിഷേകിനൊപ്പം വൈസ് ക്യാപ്റ്റനായ ഗിൽ പ്രതീക്ഷിച്ചിരുന്നത് പോലെ ഇന്നിങ്സ് ഓപ്പൺ ചെയ്യും.
ജിതേഷ് ശർമയെ മറികടന്നാണ് സഞ്ജു വിക്കറ്റ് കീപ്പറായി ഇടം പിടിച്ചിരിക്കുന്നത്. യുഎഇക്കെതിരെ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഫിനിഷർ റോളിൽ റിങ്കു സിങ്ങിനും ഇടം പിടിക്കാനായില്ല. ശിവം ദുബെയെയാണ് പ്ലേയിങ് ഇലവനിൽ പകരം ഉൾപ്പെടുത്തിയത്.
















