അക്ഷയ് കുമാറും അര്‍ഷാദ് വാര്‍സിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ജോളി എല്‍എല്‍ബി 3യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കോമഡിക്കും പ്രധാന്യമുള്ള ഒരു കോര്‍ട് റൂം ഡ്രാമയാണ് ചിത്രമെന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്. സുഭാഷ് കപൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2025 സെപ്റ്റംബര്‍ 19 ന് തിയേറ്ററുകളില്‍ എത്തും.
2013-ല്‍ പുറത്തിറങ്ങിയ ജോളി എല്‍എല്‍ബിയുടെ രണ്ടാം ഭാഗമായിരുന്നു ഇത്. ആദ്യ ചിത്രത്തില്‍ അര്‍ഷാദും സൗരഭ് ശുക്ലയും പ്രധാന വേഷങ്ങളില്‍ എത്തിയത്. ആദ്യ ഭാഗത്തില്‍ അമൃത റാവുവും അഭിനയിച്ചിരുന്നു.
















