ഹാസ്യ കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത് ഉയർന്നു വന്ന താരമാണ് ശരത് സഭ. ജാൻ എ മൻ, പ്രണയ വിലാസം, കണ്ണൂർ സ്ക്വാഡ് തുടങ്ങി നിരവധി സിനിമകളിലൂടെ അഭിനയ ലോകത്ത് എത്തിയ ശരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ലോക. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് താരം. വളരെ നല്ല അഭിപ്രായങ്ങളാണ് ലോകയുടെ കഥാപാത്രത്തിന് കിട്ടുന്നതെന്നും നിരവധിയാളുകൾ പ്രശംസിച്ച് രംഗത്തു വരുന്നുണ്ടെന്നുമാണ് താരം പറയുന്നത്. പ്രമുഖ മാധ്യമത്തോടായിരുന്നു പ്രതികരണം.
ശരത് പറയുന്നു:
വളരെ നല്ല അഭിപ്രായങ്ങളാണ് ലോകയുടെ കഥാപാത്രത്തിന് കിട്ടുന്നത് ഇന്നലെ എന്റെ ഒരു സുഹൃത്ത് ജ്യോതിഷ ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു അദ്ദേഹം ഒരു ട്രെയിനർ ആണ്. ഞാനും ട്രെയിനർ ആയി വർക്ക് ചെയ്യാറുണ്ട് ഞങ്ങളെല്ലാം തിയേറ്റർ പശ്ചാത്തലത്തിൽ നിന്ന് വരുന്നവരാണ്.
അദ്ദേഹം എന്നെക്കുറിച്ച് ഒരു നല്ല പോസ്റ്റ് ഫെയ്സ്ബുക്കിൽ ഇട്ടിരുന്നു. അത് കണ്ടപ്പോൾ വലിയ സന്തോഷമായി. തിയറ്റർ പശ്ചാത്തലത്തിൽ നിന്ന് വന്ന എന്നെ പുറത്തുനിന്ന് വീക്ഷിക്കുന്ന ഒരു ട്രെയിനർ എന്ന നിലയിൽ എന്റെ മൂന്നു സിനിമകളിലെ കഥാപാത്രങ്ങളെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം എഴുതിയത് കണ്ടപ്പോൾ വലിയ സന്തോഷമായി.
content highlight: Sarath Sabha
















