ഏറെ ആരാധകരുള്ള താരമാണ് അർജുൻ അശോകൻ. പിതാവ് ഇതിഹാസതാരമായ ഹരിശ്രീ അശോകനെ പോലെ തന്നെയാണ് അർജുന്റെയും സിനിമാ വളർച്ച. തൊട്ടതെല്ലാം പൊന്നാക്കിയ നായകൻ എന്ന വിശേഷണമാണ് അർജുന് ഏറ്റവും ഉചിതം. എന്നാൽ ഇപ്പോഴിതാ ആദ്യ സിനിമയുടെ അനുഭവം തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് താരം. ഒരു നടനാകണം എന്ന ആഗ്രഹത്തിലാണ് സിനിമയിൽ വരുന്നതെന്നും ഇടയ്ക്ക് മൂന്നു വർഷം ഗ്യാപെടുത്തെന്നും താരം പറയുന്നു. പ്രമുഖ മാധ്യമത്തോടായിരുന്നു പ്രതികരണം.
അർജുൻ പറയുന്നു;
ഒരു നടനാകണം എന്ന ആഗ്രഹത്തിലാണ് സിനിമയിൽ വരുന്നത്. നായകൻ എന്നൊന്നും ചിന്തിക്കുന്നേ ഇല്ല. ആദ്യം ഒരു സിനിമ ചെയ്തു. അതിൽ ആകെ നാലു സീനേ ഉണ്ടായിരുന്നുള്ളൂ. പിന്നെ, നായകനായി ചെയ്തു (ടു ലെറ്റ് അമ്പാടി ടാക്കീസ്). അപ്പോൾ മനസ്സിലായി, എന്നെക്കൊണ്ട് താങ്ങാൻ കഴിയാത്ത ഒന്നാണെന്ന്! പിന്നെ സിനിമ നിർത്തി മൂന്നു വർഷം ഗ്യാപ് എടുത്തു. പിന്നെയാണ് ‘പറവ’ സംഭവിക്കുന്നത്. അതിനുശേഷം ധാരാളം ക്യാരക്ടർ റോളുകൾ ചെയ്തു. പതിയെ ആണ് വീണ്ടും നായകവേഷത്തിൽ എത്തിയത്.
content highlight: Arjun Ashokan
















