മുഖത്ത് ഐസ് വെക്കുന്നത് ഇന്ന് ലിംഗഭേദമെന്യ എല്ലാവരും ചെയ്യുന്നതാണ്. സൗന്ദര്യത്തിന് മുഖത്ത് ഐസ് ഇടുന്നത് വളരെ നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ മുഖത്ത് നേരിട്ട് ഐസ് ഇടരുതെന്നും ഇത് ചർമ്മത്തിന് വളരെയേറെ ദോഷം ചെയ്യുമെന്നുമാണ് പുതിയ പഠനങ്ങൾ പറയുന്നത്.
ഐസ് ക്യൂബുകൾ ഒരു തുണിയിൽ പൊതിഞ്ഞോ അല്ലെങ്കിൽ കറ്റാർ വാഴ പോലുള്ളവ ചേർത്തോ മുഖത്ത് ഇടുന്നതാണ് ഉത്തമം. ഐസ് ക്യൂബ് മുഖത്ത് ഇടുന്നത് കണ്ണുകൾക്ക് താഴെ, താടിയെല്ല്, നെറ്റി എന്നിവിടങ്ങളിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. എന്നാൽ ഒരേ സ്ഥലത്ത് 10-15 സെക്കൻഡിൽ കൂടുതൽ വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. അതുകൂടാതെ തന്നെ 3 മിനിറ്റിൽ കൂടുതൽ നേരം മുഖത്ത് ഐസ് വയ്ക്കരുത്. അത് പ്രത്യേകം ശ്രദ്ധിക്കണം.
മുഖക്കുരു കുറയ്ക്കാൻ ഐസ് ക്യൂബ് കൊണ്ട് മസാജ് ചെയ്യുന്നത് സഹായിക്കും. ചുവപ്പ്, വീക്കം എന്നിവ ശമിപ്പിക്കുകയും അധിക എണ്ണ ഉത്പാദനം കുറയ്ക്കുകയും ഐസ് ക്യൂബ് ഇടുന്നതിലൂടെ സഹായിക്കും. ചർമ്മത്തിലെ സുഷിരങ്ങൾ ചുരുക്കാനും ഐസ് ക്യൂബ് മസാജ് സഹായകരമാണ്.
content highlight: Ice cube
















