കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട ഒരു ഐറ്റം ആണ് ചോക്ലേറ്റ്. ഇത് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- പഞ്ചസാര – 1 കപ്പ്
- പാല്‍പ്പൊടി – 1 കപ്പ്
- വെള്ളം – 1/2 കപ്പ്
- കൊക്കോ പൗഡര്‍ – 8 ടീസ്പൂണ്‍
- നെയ്യ് – 2 ടീസ്പൂണ്‍
- കാഷ്യൂനട്‌സ് – 1/2 കപ്പ് ( ഇത് തരിയായി പൊടിച്ചു എടുക്കാം )
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ നമുക്ക് പാല്‍പ്പൊടിയും കൊക്കോ പൗഡറും കൂടി നന്നായി യോജിപ്പിക്കാം. അതിനു ശേഷം ഇതൊന്നു അരിച്ചെടുക്കാം. അതിനു ശേഷം ഒരു പാത്രത്തില്‍ വെള്ളം ചൂടാക്കിയ ശേഷം അതിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് നല്ലപോലെ ഇളക്കി ഇത് നൂല്‍ പരുവം ആകുന്നതു വരെ ഇളക്കി പാനിയാക്കാം. അതിനു ശേഷം തീ ഓഫ് ചെയ്തിട്ട് ഇതിലേയ്ക്ക് നെയ്യ് ചേര്‍ക്കാം.
ഒന്ന് ഇളക്കിയിട്ട് കാഷ്യൂനട്‌സു ചേര്‍ക്കാം. അതിനുശേഷം പാല്‍പ്പൊടി -കൊക്കോ പൗഡര്‍ മിശ്രിതവും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. അതിനു ശേഷം നമുക്ക് ഇതിനെ ഏകദേശം ഒരിഞ്ചു കനമുള്ള പരന്ന പാത്രത്തില്‍ എണ്ണമയം പുരട്ടിയിട്ട് അതിലേയ്ക്ക് മാറ്റാം. ഇനി ഇത് പകുതി സെറ്റായ ശേഷം ഇഷ്ടമുള്ള രൂപത്തില്‍ നമുക്ക് കട്ട് ചെയ്തു എടുക്കാം. ചെറിയ കത്തിയോ എന്തെങ്കിലും ഉപയോഗിച്ച് ചതുരത്തിലോ വട്ടത്തിലോ ഒക്കെ കട്ട് ചെയ്തു എടുക്കാം. ഇനി ഇത് തണുക്കാന്‍ ആയിട്ട് ഫ്രിഡ്ജില്‍ വയ്ക്കാം. തണുത്തു കഴിയുമ്പോള്‍ ഉപയോഗിക്കാം. ചോക്ലേറ്റ് റെഡി.
















