കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ജാം ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ആപ്പിൾ ജാം റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ആപ്പിള്‍ – രണ്ടു കിലോ
- ഗ്രാമ്പു – എട്ടെണ്ണം
- പട്ട – ഒരിഞ്ച് നീളത്തില്‍ നാല് കഷണം
- പഞ്ചസാര – ഒരു കിലോ
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ആപ്പിള്‍ തൊലികളഞ്ഞ് മുറിച്ചു ആറിലെ കുരു എടുത്തു മാറ്റുക. ശേഷം ആപ്പിള്‍ കഷണങ്ങള്‍ ആക്കി വെള്ളം ഒഴിച്ച് ഗ്രാമ്പൂവും പട്ടയും ഇട്ടു വേവിച്ചു എടുക്കണം. ശേഷം ഈ ആപ്പിള്‍ മിക്സിയില്‍ അടിച്ചു എടുക്കണം. (ഗ്രാമ്പൂ, പട്ട ഇതു രണ്ടും ആപ്പിള്‍ വെന്ത ശേഷം എടുത്തു മാറ്റണം). കട്ട ഒന്നും ഇല്ലാതെ നന്നായി അരയണം. അതിനുശേഷം ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര ഇട്ടു കുറച്ചു വെള്ളം ഒഴിച്ച് ഉരുക്കി എടുക്കണം.
ഇതിലേയ്ക്ക് വേവിച്ചു അടിച്ചെടുത്ത ആപ്പിള്‍ ചേര്‍ത്ത് മിക്സ് ചെയ്യണം. ഇനി ഇത് തുടരെ തുടരെ ഇളക്കിക്കൊണ്ടിരിക്കുക. ഇടയ്ക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. തീ കുറച്ചു വച്ച് വേണം ചെയ്യാന്‍. നന്നായി വെള്ളം എല്ലാം വലിഞ്ഞു ജാം പാത്രത്തില്‍ നിന്നും വിട്ടുവരുന്ന പാകത്തില്‍ വേണം തീ ഓഫ് ചെയ്യാം. അതിനുശേഷം ജാം നന്നായി തണുക്കാന്‍ അനുവദിക്കണം.
നന്നായി തണുത്തു കഴിഞ്ഞാല്‍ കഴുകി ഉണക്കിയ പാത്രത്തില്‍ ആക്കി വയ്ക്കാം. ഇത് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കൂടുതല്‍ കാലം കേടു കൂടാതെ ഇരിക്കും. കുട്ടികള്‍ക്കൊക്കെ ഇത് വളരെ ഇഷ്ട്ടപ്പെടും. ഇത് ബ്രെഡിന്റെ ഒപ്പവും, ചപ്പാത്തിയുടെ ഒപ്പവും ഒക്കെ കഴിക്കാന്‍ നല്ലതാണ്.
















