പുതിയ അപ്ഡേറ്റുകളോടെ മഹീന്ദ്ര ഥാർ എത്തുന്നു. ഓഫ്-റോഡ് എസ്‌യുവിയുടെ 3 ഡോർ വേർഷന്റെ ഫേസ്ലിഫ്റ്റ് വാഹനത്തിന്റെ ലോഞ്ച് പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബർ അവസാന പകുതിയിൽ പുത്തൻ ഥാർ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന.
പുതിയ 2025 മഹീന്ദ്ര ഥാറിന്റെ പരീക്ഷണ ഓട്ടങ്ങളുടെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. പുത്തൻ ഥാറിൽ ഫീച്ചറുകളിൽ വരുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം; പുതിയ UI-യിൽ പ്രവർത്തിക്കുന്ന വലിയ ടച്ച്‌സ്‌ക്രീനുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, റിയർ ഡിസ്‌ക് ബ്രേക്കുകൾ, ലെവൽ-2 എഡിഎഎസ് എന്നിവയാണ് പുതിയ സവിശേഷതകൾ.
ഥാർ റോക്‌സിൽ നിന്നുള്ള ഫീച്ചറുകളും പുത്തൻ ഥാറിൽ പ്രതീക്ഷിക്കാവുന്നതാണ്. രൂപകൽപ്പനയിലും സ്റ്റൈലിങ്ങിലും ഥാർ റോക്സിൽ നിന്ന് പ്രചോദനമുൾക്കൊണ്ടായിരിക്കും ഥാർ 2025 എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ കളർ സ്കീമിലും വാഹനം അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഫീച്ചറിലും, ഡിസൈനിലുമായിരിക്കും പ്രധാനമായും മാറ്റങ്ങൾ ഉണ്ടായിരിക്കുക. മെക്കാനിക്കൽ വശം പഴയതുപോലെ തുടരാനാണ് സാധ്യത. നിലവിലുള്ള പതിപ്പിന് സമാനമായി, അപ്ഡേറ്റ് ചെയ്ത ഥാർ 3-ഡോർ RWD (റിയർ-വീൽ ഡ്രൈവ്), 4WD (ഫോർ-വീൽ ഡ്രൈവ്) ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും.
content highlight: Mahindra Thar
















