ഇംഫാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് മണിപ്പൂരിൽ എയർ ഗണ്ണുകൾക്ക് നിരോധനം ഏർപ്പെടുത്തി. ചുരാചന്ദ്പൂർ ജില്ലയിലാണ് സെപ്തംബർ 13ന് എയർ ഗണ്ണുകൾക്ക് നിരോധനമേർപ്പെടുത്തിയത്. എയർ ഗണ്ണുകൾ ഉപയോഗിക്കുന്നതിനും കൊണ്ടുപോകുന്നതിനും ജില്ലാ മജിസ്ട്രേറ്റ് ധാരുൺ കുമാർ നിരോധനം ഏർപ്പടുത്തി.
എയർ ഗണ്ണുകൾ കൊണ്ടു നടക്കുന്നത് ചുരാചന്ദ്പൂർ ജില്ലയിൽ അടിയന്തരമായി നിരോധിക്കുകയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിൽ പറയുന്നു. ആരെങ്കിലും ഉത്തരവ് ലംഘിക്കുകയാണെങ്കിൽ കടുത്ത നടപടികളുണ്ടാവുമെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
















