ജിഎസ്ടി പരിഷ്കരണം യാഥാർഥ്യമാകുന്നതോടെ ബൈക്കുകൾക്കും വില കുറഞ്ഞേക്കാം. സെപ്റ്റംബര്‍ 22 മുതല്‍ ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി പരിഷ്കരണം നിലവിൽ വരുന്നതോടെ ഉപയോക്താക്കള്‍ക്ക് മികച്ച ഓഫറുകളുമായാണ് യമഹ എത്തുക.
ജിഎസ്ടി പരിഷ്‌കരണം ഉപയോക്താക്കള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ഇന്ത്യ യമഹ മോട്ടോര്‍ (ഐവൈഎം) പ്രൈവറ്റ് ലിമിറ്റഡ് പ്രതീക്ഷിക്കുന്നത്. പരിഷ്‌കരണം യാഥാർഥ്യമാകുന്നതോടെ യമഹ R15, FZ-S എന്നിവയ്ക്ക് 17,581 രൂപ വരെ വിലക്കുറവ് ലഭിക്കുമെന്നാണ് കരുതുന്നത്. ഈ ഉത്സവ സീസണിൽ ബൈക്ക് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് സഹായകരമാകുന്ന നടപടിയാണ് ഇതെന്നും ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയിലാകുന്നതിലൂടെ ഇതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് നേരിട്ട് ലഭിക്കുമെന്നും യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന്‍ ഇടാരു ഒട്ടാനി പറഞ്ഞു.
യമഹയില്‍, ഈ ഇളവിന്റെ മുഴുവന്‍ ആനുകൂല്യവും ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിലൂടെ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് എന്നും ഇത് തങ്ങളുടെ ബിസിനസിനും ഫലപ്രദമായി ഉപകരിക്കുമെന്നും ഒട്ടാനി പറഞ്ഞു.
content highlight: Yamaha
















