രാവിലെ ഇഡ്ഡലി ബാക്കിയായോ? വിഷമിക്കേണ്ട, കിടിലൻ സ്വാദിൽ ഒരു ഐറ്റം ഉണ്ടാക്കാം. രുചിയൂറും ഇഡലി ഉപ്പുമാവ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- ഇഡലി 10-12
- പച്ചമുളക് 5-6
- ഇഞ്ചി പൊടിയായി അരിഞ്ഞത് -1 ടീസ്പൂണ്‍
- കായപ്പൊടി 1 ടീസ്പൂണ്‍
- തേങ്ങാ ഒന്നര കപ്പ്
- കടുക് 1 ടീസ്പൂണ്‍
- ഉഴുന്ന് 1 ടീസ്പൂണ്‍
- കറിവേപ്പില
- വെളിച്ചെണ്ണ 3-4 ടീസ്പൂണ്‍
- ഉപ്പ്
തയ്യാറാക്കുന്ന വിധം
ഇഡ്ഡലി നന്നായി പൊടിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും ഉഴുന്നും മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് വറുക്കുക. കായപ്പൊടി ചേര്‍ത്ത ശേഷം ഇനി പൊടിച്ച ഇഡലി ചേര്‍ക്കുക. ഇത് ചെറുതീയില്‍ ഇളക്കി അഞ്ചുമിനിറ്റുകളോളം അടച്ചു വെച്ചു പാകം ചെയ്യുക. ഉപ്പും ചേര്‍ത്ത ശേഷം വാങ്ങി വെയ്ക്കാം. ഇനി തേങ്ങ ചേര്‍ത്ത് നന്നായി ഇളക്കി ചൂടോടെ വിളമ്പുക.
















