അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സിങ്കാണ്. പാത്രങ്ങളും, മത്സ്യവും പച്ചക്കറികളുമെല്ലാം വൃത്തിയാക്കുന്നതുകൊണ്ട് തന്നെ ഇതിൽ അഴുക്കുണ്ടാവുന്നു. അടുക്കള സിങ്കിലെ ദുർഗന്ധം അകറ്റാൻ ചില പൊടിക്കൈകൾ ഉണ്ട്.
. സിങ്കിൽ ഭക്ഷണാവശിഷ്ടങ്ങൾ തങ്ങി നിൽക്കുന്നത് ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു. പാത്രങ്ങളും ഭക്ഷണ സാധനങ്ങളും കഴുകി വൃത്തിയാക്കുമ്പോൾ അവശിഷ്ടങ്ങൾ സിങ്കിൽ പറ്റിപിടിക്കും. പിന്നീടിത് ദുർഗന്ധമായി മാറുകയും ചെയ്യുന്നു. ഓരോ ഉപയോഗം കഴിയുംതോറും സിങ്ക് കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
സിങ്കിന്റെ ഡ്രെയിനിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരിക്കുന്നതും ദുർഗന്ധം ഉണ്ടാവാൻ കാരണമാകാറുണ്ട്. വൃത്തിയാക്കാൻ എളുപ്പത്തിന് മാലിന്യങ്ങൾ സിങ്കിലേക്ക് ഒഴിച്ച് കളയുന്ന ശീലം ഒഴിവാക്കാം.
. ബേക്കിംഗ് സോഡയും വിനാഗിരിയും ഉപയോഗിച്ച് അടുക്കള സിങ്കിലെ ദുർഗന്ധം അകറ്റാൻ സാധിക്കും.
. ബേക്കിംഗ് സോഡ ഇട്ടതിന് ശേഷം അതിലേക്ക് വിനാഗിരി ഒഴിച്ച് കൊടുക്കണം. ഇത് പതയുകയും, അഴുക്കിനെ അലിയിക്കുകയും ചെയ്യുന്നു. ശേഷം ഇതിലേക്ക് കുറച്ച് നാരങ്ങ നീര് കൂടെ ചേർത്തുകൊടുക്കണം. ഇത് അണുക്കളെ ഇല്ലാതാക്കാനും ദുർഗന്ധത്തെ അകറ്റാനും സഹായിക്കുന്നു.
















