സ്വാദൂറും ഉണക്കച്ചെമ്മീൻ ചമ്മന്തി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ചമ്മന്തി റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ഉണക്കച്ചെമ്മീന്‍ – ഒരു കപ്പ്
- തേങ്ങ ചിരകിയത് – ഒരു കപ്പ്
- ചെറിയ ഉള്ളി – പന്ത്രണ്ടെണ്ണം
- മുളകുപൊടി – ഒരു ടേബിള്‍സ്‌പൂണ്‍
- വാളന്‍പുളി – ഒരു നുള്ള്
- വെളിച്ചെണ്ണ – ഒരു ടേബിള്‍സ്‌പൂണ്‍
- ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
ഉണക്കച്ചെമ്മീന്‍ എണ്ണ ചേര്‍ക്കാതെ വറുത്തശേഷം ചതച്ചെടുക്കുക. ഒരു ടേബിള്‍സ്‌പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ചെറിയഉള്ളി വഴറ്റുക. തേങ്ങ ചിരകിയത്, മുളകുപൊടി എന്നിവ വഴറ്റുക. വാളന്‍പുളി ചേര്‍ക്കുക. ചെമ്മീന്‍ ചേര്‍ക്കുക. അല്‌പം വെളിച്ചെണ്ണകൂടി ചേര്‍ക്കുക.
















