നല്ല സുന്ദരമായ ഒരു സ്ഥലം, നല്ല പച്ചപ്പും ഹരിതാഭയും നിറഞ്ഞ ഒരു സ്ഥലം, അത്തരത്തിലൊരു സ്ഥലത്തുനിന്നായാലോ ഇന്നത്തെ ഭക്ഷണം. ഒരു ചെറിയ ഗ്രാമത്തിലെ ഒരു ചെറിയ റെസ്റ്റോറന്റ്. തൃശ്ശൂർ ആണെങ്കിൽ തീർച്ചയായും ഇവിടത്തെ ഭക്ഷണം ഒന്ന് ആസ്വദിക്കേണ്ടത് തന്നെയാണ്. രതിക ഹോട്ടലിലെ നല്ല നാടൻ ഭക്ഷണം.
ഉച്ചയ്ക്ക് നല്ല നാടൻ ഊണ് കിട്ടും, ഇനി അത് അല്ലെങ്കിൽ രാവിലെ നല്ല ബ്രേക്ഫാസ്റ്റും ഉണ്ട്. പ്ലേറ്റിൽ മറ്റ് കറികളും നല്ല ചൂട് ചോറ് വിളമ്പി അതിൽ നല്ല സാമ്പാറും മീൻ കറിയും വിളമ്പും. കൂടാതെ പപ്പടവും നല്ല തോരനും, ഒരു കൂട്ട് കറിയും, അച്ചാറും ഉണ്ട്. ഇനി ഇതൊന്നും പോരെങ്കിൽ സ്പെഷ്യൽ ഐറ്റംസ് വേറെയും ഉണ്ട്. നല്ല ഗ്രാമീണ ഭക്ഷണത്തിന്റെ രുചിയാണ്.
ഹോട്ടലിന് ഒരു പഴമയുടെ ലുക്ക് ആണ്. വർഷങ്ങൾ പഴക്കമുള്ള ഒരു റെസ്റ്റോറന്റ് ആണിത്. വളരെ വിന്റേജ് റെസ്റ്റോറന്റ് ആണെന്ന് തോന്നുമെങ്കിലും, ഇതിന് മികച്ച അന്തരീക്ഷമുണ്ട്, നല്ല വൃത്തിയുള്ള ഒരു അന്തരീക്ഷം. സാധാരണ ഒരു നാടൻ ഊണ് കഴിക്കണം എന്നുണ്ടെങ്കിൽ രതികയിലേക്ക് പോന്നോളൂ.. വയറും മനസ്സും നിറയുന്ന രീതിയിൽ ഭക്ഷണം കഴിക്കാം. ചെറിയതും ശ്രദ്ധിക്കപ്പെടാത്തതുമായ ഒരു കെട്ടിടമായതിനാൽ ഹോട്ടൽ കണ്ടെത്തുന്നത് അൽപ്പം ബുദ്ധിമുട്ടാണ്.
ഇനങ്ങളുടെ വില
1. ഭക്ഷണം: 60/- രൂപ
2. ഓംലെറ്റ്: 30/- രൂപ
3. ഫിഷ് ഫ്രൈ: 30/- രൂപ
4. ബീഫ് റോസ്റ്റ്: 100/- രൂപ
5. ചിക്കൻ റോസ്റ്റ്: 100/- രൂപ. 80/-
വിലാസം: രതിക ഹോട്ടൽ, അവണൂർ മുണ്ടൂർ റോഡ്, വെളപ്പായ, തങ്ങളൂർ, കേരളം 680541
ഫോൺ നമ്പർ: 9497179191
















