ചേരുവകൾ:
കോളിഫ്‌ളോർ – 1 ഇടത്തരം വലുപ്പത്തിൽ
ബസ്മതി അരി – 1 കപ്പ്
കാരറ്റ് – 1
ബീൻസ് – 1/2 കപ്പ്
സവാള – 1
വെളുത്തുള്ളി – 4-5 അല്ലി
ഇഞ്ചി – 1 ചെറിയ കഷ്ണം
പച്ചമുളക് – 2-3
സോയ സോസ് – 1 ടീസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
സ്പ്രിംഗ് ഒനിയൻ – അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം:
കോളിഫ്‌ളോർ ചെറുതായി അരിഞ്ഞ് തിളച്ച വെള്ളത്തിൽ അഞ്ച് മിനിറ്റ് നേരം വേവിച്ചെടുക്കുക. പിന്നീട് വെള്ളം ഊറ്റിക്കളയുക.
ബസ്മതി അരി നന്നായി കഴുകി ആവശ്യത്തിന് ഉപ്പ് ചേർത്ത് വേവിച്ചെടുക്കുക. ചോറ് ഒട്ടിപ്പിടിക്കാതെ ശ്രദ്ധിക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി, അരിഞ്ഞ സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക.
ഇതിലേക്ക് അരിഞ്ഞ കാരറ്റ്, ബീൻസ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. പച്ചക്കറികൾ മൃദുവായി വരുന്നത് വരെ വേവിക്കുക.
വേവിച്ച കോളിഫ്‌ളോർ, സോയ സോസ്, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
വേവിച്ച ചോറ് ഇതിലേക്ക് ചേർത്ത് എല്ലാ ചേരുവകളും നന്നായി യോജിപ്പിക്കുക.
അവസാനമായി, സ്പ്രിംഗ് ഒനിയൻ ചേർത്ത് അലങ്കരിച്ച് ചൂടോടെ വിളമ്പുക.
ഈ വിഭവം ചിക്കൻ മഞ്ചൂരിയൻ, ചില്ലി പനീർ എന്നിവയ്‌ക്കൊപ്പം കഴിക്കാൻ വളരെ നല്ലതാണ്.
















