ചേരുവകൾ:
കോളിഫ്‌ളോർ – 1 കപ്പ് (ചെറുതായി അരിഞ്ഞത്)
മുട്ട – 1
ഓട്‌സ് – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കുരുമുളകുപൊടി – 1/4 ടീസ്പൂൺ
നെയ്യ് – ടോസ്റ്റ് ചെയ്യാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
കോളിഫ്‌ളോർ ചെറുതായി അരിഞ്ഞ ശേഷം മിക്സിയിലിട്ട് പൊടിയായി അരച്ചെടുക്കുക. ഇതിൽ വെള്ളം ചേർക്കേണ്ടതില്ല.
അരച്ച കോളിഫ്‌ളോർ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് മുട്ട, ഓട്‌സ്, ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഒരു പാൻ ചൂടാക്കി അതിൽ അല്പം നെയ്യ് ഒഴിക്കുക.
തയ്യാറാക്കിയ മിശ്രിതം ടോസ്റ്റിന്റെ ആകൃതിയിൽ പാനിലേക്ക് ഒഴിച്ച് പരത്തുക.
രണ്ട് വശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ നന്നായി ടോസ്റ്റ് ചെയ്യുക.
ഈ ടോസ്റ്റ് പീനട്ട് ബട്ടർ, യോഗർട്ട്, അല്ലെങ്കിൽ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഏതെങ്കിലും ഫ്രൂട്ട് ജാം എന്നിവ ചേർത്ത് കഴിക്കാം.
















