ജീവിതശൈലിയും ഭക്ഷണക്രമത്തിലെ പിഴവുകളും മൂലമാണ് പ്രമേഹവും ഹൈപ്പർടെൻഷനും പലപ്പോഴും ഉണ്ടാകുന്നത്. ഇന്ന് അവ ചെറുപ്പക്കാരെയും ധാരാളമായി ബാധിക്കുന്നുണ്ട്. മിക്കപ്പോഴും ജീവിതശൈലിയും ഭക്ഷണക്രമവുമാണ് ഇതിന് കാരണമാകുന്നത്. എന്നാൽ, ഇവയുടെ അപകടസാധ്യത കുറയ്ക്കാൻ കഴിയുന്ന ഭക്ഷണങ്ങളുണ്ട് എന്നതാണ് ആശ്വാസകരമായ കാര്യം. ആരോഗ്യം നിലനിർത്തുന്നതിനും പ്രമേഹവും ഹൈപ്പർടെൻഷനും അകറ്റി നിർത്തുന്നതിനുമുള്ള ചില ടിപ്സുകൾ.
1. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾക്ക് പകരം തവിടുകളയാത്ത ധാന്യങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നതിനും ഏറ്റക്കുറച്ചിലുകൾ തടയുന്നതിനും വെള്ള അരി അല്ലെങ്കിൽ മൈദയ്ക്ക് പകരം തിന, ഓട്സ്, തവിട് അരി എന്നിവ ഉപയോഗിക്കുക. മുഴുവൻ ധാന്യങ്ങളിൽ നാരുകൾ ധാരാളമുണ്ട്. ഇവ ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
2. ഭക്ഷണത്തിൽ പച്ചക്കറികളും ഒരു പഴവും ഉൾപ്പെടുത്തുക
പഴങ്ങളും പച്ചക്കറികളും ആന്റിഓക്‌സിഡന്റുകൾ, പൊട്ടാസ്യം, ലയിക്കുന്ന നാരുകൾ എന്നിവ നൽകുന്നു. ഇവ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ആന്റിഓക്‌സിഡന്റുകൾ നൽകാനും സഹായിക്കുന്നു.
3. പ്രോട്ടീൻ അത്യാവശ്യമാണ്
പയർവർഗ്ഗങ്ങൾ, മുട്ട, മാംസം എന്നിവ കാർബോഹൈഡ്രേറ്റ് അമിതമായി കഴിക്കുന്നത് ഒഴിവാക്കി കോശങ്ങൾക്ക് ഊർജം നൽകുന്നു.
4. പാക്കറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കുക
പാക്ക് ചെയ്ത ഭക്ഷണങ്ങൾ, ശീതളപാനീയങ്ങൾ, വറുത്ത ഭക്ഷണങ്ങൾ, ട്രാൻസ് ഫാറ്റുകൾ വളരെ ദോഷകരമാണ്. അവ പൊണ്ണത്തടി, ഇൻസുലിൻ റെസിസ്റ്റൻസ്, വാസ്കുലർ രോഗം എന്നിവയ്ക്ക് കാരണമാകും.
5. ആരോഗ്യകരമായ കൊഴുപ്പുകൾ
നട്സ്, സീഡ്സ്, ഒലിവ് ഓയിൽ, ഒമേഗ-3 അടങ്ങിയ ഫ്ളാക്സ് സീഡ് അല്ലെങ്കിൽ മത്സ്യം പോലുള്ള ഭക്ഷണങ്ങൾ എന്നിവ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു.
6. ഭാഗനിയന്ത്രണം പ്രധാനം
പോഷകാഹാരങ്ങൾ അമിതമായി കഴിച്ചാൽ പോലും പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. പാലിക്കേണ്ട ഏറ്റവും ലളിതമായ നിയമം ഒരു സമീകൃത പ്ലേറ്റ് ആണ് – പകുതി പച്ചക്കറികൾ, കാൽ ഭാഗം കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ, കാൽ ഭാഗം ധാന്യം.
7. ഭക്ഷണം മരുന്നിന് പകരമാകില്ല
രോഗം ഭക്ഷണത്തിലൂടെ ഭേദമാകില്ലെങ്കിലും, രോഗങ്ങളുടെ ആരംഭവും തീവ്രതയും വൈകിപ്പിക്കാൻ ഇതിന് കഴിയും.
















