ചേരുവകൾ:
വഴുതനങ്ങ – 1 (വട്ടത്തിൽ അരിഞ്ഞത്)
തൈര് – 1 കപ്പ്
തേങ്ങ ചിരകിയത് – 1/2 കപ്പ്
പച്ചമുളക് – 2
കടുക് – 1 ടീസ്പൂൺ
കറിവേപ്പില – 1 തണ്ട്
വെളിച്ചെണ്ണ – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് വഴുതനങ്ങ വറുത്തെടുക്കുക.
മിക്സിയുടെ ജാറിൽ തേങ്ങ, പച്ചമുളക്, കുറച്ച് കടുകും വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.
ഒരു പാത്രത്തിൽ തൈര് ഉടച്ച് അതിലേക്ക് അരപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ഇനി വറുത്ത വഴുതനങ്ങയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക.
ഒരു ചെറിയ പാനിൽ എണ്ണ ചൂടാക്കി ബാക്കിയുള്ള കടുക് പൊട്ടിച്ച് കറിവേപ്പില ചേർത്ത് താളിച്ച് പച്ചടിയിലേക്ക് ഒഴിക്കുക.
















