ചേരുവകൾ:
വഴുതനങ്ങ – 1 (ചെറുതായി കനം കുറച്ച് വട്ടത്തിൽ അരിഞ്ഞത്)
അരിപ്പൊടി – 2 ടേബിൾസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ഗരം മസാല – 1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
അരിഞ്ഞ വഴുതനങ്ങ ഒരു പാത്രത്തിലേക്ക് മാറ്റി, അതിലേക്ക് എല്ലാ മസാലപ്പൊടികളും ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അവസാനമായി അരിപ്പൊടി ചേർത്ത് നന്നായി കുഴയ്ക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി, മസാല പുരട്ടിയ വഴുതനങ്ങ കഷ്ണങ്ങൾ ഇട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക.
















